വടകര റെസ്റ്റ് ഹൗസ്–റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി

news image
Oct 24, 2024, 3:59 am GMT+0000 payyolionline.in

വടകര ∙ റെയിൽവേ സ്റ്റേഷൻ, കോട്ടപ്പറമ്പ് എന്നിവിടങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന റെസ്റ്റ് ഹൗസ് – റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി. പഴയ ബസ് സ്റ്റാൻഡിനും ബിഇഎം ഹൈസ്കൂളിനും ഇടയിലാണ് ഭൂമി നിരപ്പാക്കുന്ന പണി നടക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഓപ്പൺ സ്റ്റേജ് പൊളിച്ചു. സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തിന് ടാങ്ക് വാർക്കുന്ന പണിയും നടക്കുന്നുണ്ട്. അരക്കോടി രൂപ ചെലവിൽ അഞ്ചര മീറ്റർ വീതിയിൽ 140 മീറ്ററിൽ പണിയുന്ന റോഡ് കോട്ടപ്പറമ്പ് – റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കും. ഇതോടെ കോട്ടപ്പറമ്പ് ഭാഗത്തും എടോടി – റെയിൽവേ സ്റ്റേഷൻ റോഡിലും പോകുന്ന വാഹനങ്ങൾക്ക് ഇതു വഴി പോകാം. ഊരാളുങ്കൽ സൊസൈറ്റിയാണ് റോഡ് പണിയുന്നത്. ഡിസംബറിൽ പൂർത്തിയാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe