വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും

news image
Aug 24, 2026, 6:34 am GMT+0000 payyolionline.in

വടകര: വടകര ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. പയ്യോളി സർഗാലയയിൽ നടന്ന ആഘോഷത്തിൽ മാധ്യമപ്രവർത്തകർ കുടുംബസമേതം പങ്കെടുത്തു. വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമൻ പൂക്കളമൊരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മാധ്യമപ്രവർത്തകർ നാടിന്റെ സ്പന്ദനമാണെന്ന് വടകര എം. പി. ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. ദേശീയപാത വികസനവും ഗതാഗതക്കുരുക്കും മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പെൻഷൻ അനുവദിക്കുന്ന വിഷയത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എം എൽ എ മാരായ കെ കെ രമയും പാറക്കൽ അബ്ദുള്ളയും പറഞ്ഞു. പ്രസ് ക്ലബ്ബ് വിപുലീകരണത്തിനായി നിലവിലെ ഓഫീസിന് സമീപമുള്ള നഗരസഭയുടെ കെട്ടിടം അനുവദിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ കെ. പി. ശശിയും വൈസ് ചെയർപേഴ്‌സൺ കെ. എം. ഷൈനിയും അറിയിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം. പി, കെ. കെ. രമ എം. എൽ. എ, പാറക്കൽ അബ്ദുള്ള, നഗരസഭാ ചെയർമാൻ കെ. പി. ശശി, വൈസ് ചെയർപേഴ്‌സൺ കെ. എം. ഷൈനി, ആർ. ഡി. ഒ. കെ. കെ. പ്രസിൽ, സർഗാലയ സി. ഇ. ഒ. ടി. കെ. രാജേഷ്, രാജീവൻ പറമ്പത്ത്, പി. കെ. വിജേഷ്, കെ. രഗീഷ്, വി. പി. പ്രമോദ്, ശരണ്യ അനൂപ്, പി. കെ. രാധാകൃഷ്ണൻ, പി. ലിജീഷ്, സജിത്ത് വളയം തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe