യുഡിഎഫിൽ പുതിയ ഘടകകക്ഷികളായി കേരള പ്രവാസി അസോസിയേഷൻ

news image
Jun 20, 2024, 3:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: യുഡിഎഫിൽ പുതിയ ഘടകകക്ഷികളായി കേരള പ്രവാസി അസോസിയേഷൻ. ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. മൂന്ന് വർഷം മുമ്പാണ് സംഘടന രാഷ്ട്രീയപാർട്ടിയായി റജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് സംഘടനയുടെ ചെയർമാൻ. കേരള പ്രവാസി അസോസിയേഷൻ പാർട്ടി യുഡിഎഫിൽ പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്നും ഘടകകക്ഷിക്ക് തുല്യമാണിതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു.

അതേസമയം, രണ്ട് മണ്ഡലങ്ങളിലെ പരാജയത്തേക്കുറിച്ച് കമ്മീഷൻ അന്വേഷിക്കുകയാണെന്ന് എംഎം ഹസൻ പറഞ്ഞു. ഇരു സർക്കാരുകൾക്കും എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായി ജനങ്ങൾ വോട്ട് ചെയ്തു. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തി. ചേലക്കര, പാലക്കാട്‌ മണ്ഡലങ്ങളിൽ പ്രവർത്തനം ഉടൻ തുടങ്ങും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി കെസി ജോസഫ് കമ്മീഷൻ അന്വേഷിക്കുമെന്നും യുഡിഎഫുമായി സഹകരണത്തിന് ഏത് പാർട്ടി വന്നാലും ഗൗരവത്തോടെ എടുക്കുമെന്നും എംഎം ഹസ്സൻ പറഞ്ഞു.

ബിജെപിക്കുണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കും. തൃശ്ശൂരിലെ വിജയം വ്യത്യസ്തമാണ്. രാഷ്ട്രീയത്തിന് അതീതമായ ജീവകാരുണ്യ പ്രവർത്തകനാണ് സുരേഷ് ഗോപി. പ്രവാസിപ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ യുിഡിഎഫ് തൃപ്തരല്ലെന്നും എംഎംഹസ്സൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe