യാത്രക്കിടെ വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതിനാലാണ് തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ: പരിഭ്രാന്തി പരത്തരുതെന്ന് കടകംപള്ളി

news image
Sep 13, 2023, 2:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിലായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിഡിഎസ് വിദ്യാർത്ഥിയെ ആയിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ.

പനി ബാധിച്ച് ചികിത്സയിലിരിക്കെ, യാത്രക്കിടെ മുഖത്ത് വവ്വാൽ അടിച്ചുവെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളയാളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളതെന്ന പ്രചാരണം തെറ്റാണ്. ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇപ്പോൾ ഈ വിദ്യാർത്ഥിയുടെ പനി കുറഞ്ഞിട്ടുണ്ട്. സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe