മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്ട്, പരിശോധിക്കേണ്ടത് ഇങ്ങനെ

news image
Dec 6, 2024, 5:02 pm GMT+0000 payyolionline.in

രാജ്യത്തെ ഏതൊരു പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പാൻ കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി പ്രധാനപ്പെട്ട എല്ലാ രേഖകളുമായി ആധാർ ലിങ്ക് ചെയ്തിട്ടുണ്ടാകും. ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറോ ആണ് നിങ്ങൾ ഉപയോഗിക്കുന്നത്? ഒന്നിൽ കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഏത് നമ്പർ ആണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന കൺഫ്യുഷൻ ഉണ്ടാകും. ഈ കൺഫ്യൂഷൻ തീർക്കാൻ വഴി ഉണ്ട്.

 

ആധാറിൽ മൊബൈൽ നമ്പർ എങ്ങനെ വെരിഫൈ ചെയ്യാം?

ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ’ ഫീച്ചറിന് കീഴിലോ myAadhaar ആപ്പ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇനി മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് അറിയാനും സാധിക്കും. കൂടാതെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അറിയിക്കുകയും ചെയ്യും. മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെകിൽ ഇതിനകം പരിശോധിച്ചു’ എന്നതുപോലുള്ള ഒരു സന്ദേശം ലഭിക്കും.

ആധാറിൽ നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും പരിശോധിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരാം.

യുഐഡിഎഐ വെബ്‌സൈറ്റ് സന്ദർശിക്കുക: https://uidai.gov.in/

“ആധാർ സേവനങ്ങൾ” വിഭാഗത്തിന് കീഴിലുള്ള “ഇമെയിൽ/മൊബൈൽ നമ്പർ പരിശോധിക്കുക” എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.

ആധാർ നമ്പർ നൽകുക: നൽകിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക: നിങ്ങൾ സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്ന ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
വൺ ടൈം പാസ്‌വേഡ് ലഭിക്കാനായി ഒടിപി ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
ഒടിപി നൽകുക
ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ വിജയകരമായി പരിശോധിച്ചാൽ, അത് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe