മഹാരാജാസ് കോളജിൽ അധ്യാപകനെ അപമാനിച്ച സംഭവം; പരാതിയിൽ കേസെടുക്കില്ലെന്ന് പൊലീസ്

news image
Aug 17, 2023, 3:19 pm GMT+0000 payyolionline.in

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രൽ പൊലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനു മൊഴിനൽകി. അതേസമയം, കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജിൽ മൂന്നംഗ കമ്മിഷനെ നിയമിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ തെറ്റായി വ്യാഖ്യാനിച്ചു രാഷ്ട്രീയ വിരോധം തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കെഎസ്‌യു പ്രതികരിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു പൊലീസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe