മ​ഞ്ചേ​രി​യി​ൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സം​ഭ​വം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്

news image
Sep 5, 2024, 4:24 am GMT+0000 payyolionline.in

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ കി​ണ​റി​ൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് വി​ഷ​യം ച​ർ​ച്ച ചെ​യ്തു.

പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ നാ​ല് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലേ​ക്കും കൂ​ൾ​ബാ​റി​ലേ​ക്കും വെ​ള്ളം എ​ടു​ക്കു​ന്ന കി​ണ​റ്റി​ലാ​ണ് ബാ​ക്ട‌ീ​രി​യ​ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ല അ​തോ​റി​റ്റി​യു​ടെ ലാ​ബി​ൽ​നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ വെ​ള്ളം മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ എ​ന്ന് പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പാ​ക്കും. വെ​ള്ളം ഫി​ൽ​ട്ട​ർ ചെ​യ്യാ​ൻ യു.​വി ഫി​ൽ​റ്റ​ർ സ്ഥാ​പി​ക്കാ​നും സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ജ്യൂ​സു​ക​ളും മ​റ്റും ത​യാ​റാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ജീ​വ​ന​ക്കാ​രു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡും പ​രി​ശോ​ധി​ക്കും. ഡെ​ങ്കി​പ്പ​നി ത​ട​യാ​ൻ കൃ​ഷി​യി​ട​ങ്ങ​ളി​ലും റ​ബ​ർ, ക​വു​ങ്ങ് തോ​ട്ട​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കൃ​ഷി ഓ​ഫി​സ​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

 

 

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 10 എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും ഏ​താ​നും ദി​വ​സം മു​മ്പ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​രു​ന്നു. ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ 78 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ച്ച്. സി​മി, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഷീ​ന ലാ​ൽ, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ. ​സ​ബി​ത, ലോ​ക്ക​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ.​എം.​ഒ ഡോ. ​സ​ജി​ൻ​ലാ​ൽ, ജെ.​എ​ച്ച്.​ഐ സി.​വി. ബി​ശ്വ​ജി​ത്ത്, ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മു​ബ​ഷി​റ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കു​ഞ്ഞി​മൊ​യ്തീ​ൻ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഷാ​ന​വാ​സ്, കൃ​ഷി ഫീ​ൽ​ഡ് ഓ​ഫി​സ​ർ ബി​ന്ദ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe