പി എഫ് ഐ കേസ്: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

news image
May 31, 2023, 4:28 am GMT+0000 payyolionline.in

തിരുവനന്തപുരം: പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

 

നേരത്തെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റർ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe