പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞവും തൃക്കാർത്തിക മഹോത്സവവും 17 മുതൽ

news image
Nov 14, 2023, 2:51 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞവും തൃക്കാർത്തിക മഹോത്സവവും നവംബർ 17 മുതൽ 27 വരെ നടക്കുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . യജ്ഞാചാര്യൻ എ.കെ.ബി നായരുടെ നേതൃത്വത്തിലാണ് ദേവി ഭാഗവത നവാഹയജ്ഞം നടക്കുക. 17ന് വൈകിട്ട് നാല് മണിക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണ മൂസത്ത് ദീപം തെളിയിച്ചു നവാഹയജ്ഞം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിക്കും നവാഹ യജ്ഞത്തോടനുബന്ധിച്ച് നവംബർ 21ന് വൈകുന്നേരം അഞ്ചുമണിക്ക് സർവൈശ്വര പൂജയും 24ന് വൈകുന്നേരം കുമാരിപൂജയും ഉണ്ടായിരിക്കും.
27 ന് തൃക്കാർത്തിക ദിവസം രാവിലെ വിശേഷാൽപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിയിട്ട് കാർത്തിക ദീപം തെളിയിക്കൽ എന്നിവ ഉണ്ടാവും. നവംബർ 20 മുതൽ 27 വരെ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ തൃക്കാർത്തിക സംഗീതോത്സവം ഉണ്ടാവും. പ്രമുഖ സംഗീതജഞർ പങ്കെടുക്കു.ക്ഷേത്രം നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായി ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ കൊട്ടിലകത്ത് ബാലൻ നായർ ചെയർമാനും അഡ്വ. ടി .കെ . രാധാകൃഷ്ണൻ കൺവീനറായും എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ് ഖജാൻജിയായും കമ്മറ്റി രൂപവൽക്കരിച്ച്  പ്രവർത്തനം ഊർജിതമായി നടക്കുന്നു. പത്രസമ്മേളനത്തിൽ പ്രസ് കീബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ,അംഗങ്ങളായ ഇളയിടത്ത് വേണുഗോപാൽ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ ,തൈക്കണ്ടി ശ്രീ പുത്രൻ ,എം. ബാലകൃഷ്ണൻ ,എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്,അഡ്വ.ടി.കെ .രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe