പാർലമെന്റ് അതിക്രമക്കേസ്; പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

news image
Dec 14, 2023, 2:39 pm GMT+0000 payyolionline.in

ദില്ലി: പാര്‍ലമെന്റ് അതിക്രമക്കേസിലെ നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ഭീകര സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഷൂ വാങ്ങിയത് ലക്‌നൗവില്‍ നിന്നും കളര്‍പ്പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നുമാണ്. ഇവരുടെ ഫണ്ടിംഗിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe