ന്യൂഡൽഹി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ പുതിയ ഗർബ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കഴിഞ്ഞ ദിവസം താൻ എഴുതിയ ഗാനമെന്ന വിശദീകരണത്തോടെയാണു നവരാത്രി ആശംസകൾ നേർന്നു ഗാനത്തിന്റെ ലിങ്ക് പങ്കുവച്ചത്. പാട്ടിന് ഈണം നൽകി ആലാപനം നിർവഹിച്ചവർക്കു നന്ദിയും പറഞ്ഞിട്ടുണ്ട്.
ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്നതാണ് ഗർബ നൃത്തം.
As the auspicious Navratri dawns upon us, I am delighted to share a Garba penned by me during the past week. Let the festive rhythms embrace everyone!
I thank @MeetBros, Divya Kumar for giving voice and music to this Garba.https://t.co/WqnlUFJTXm
— Narendra Modi (@narendramodi) October 15, 2023