ഡൽ​ഹി വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണിയുമായി സിഖ്‌സ്‌ ഫോർ ജസ്റ്റിസ്

news image
Sep 1, 2023, 12:16 pm GMT+0000 payyolionline.in

ന്യൂഡൽ​ഹി : ഡൽ​ഹി വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണിയുമായി സിഖ്‌സ്‌ ഫോർ ജസ്റ്റിസ്. ഖലിസ്ഥാൻ പതാകകളുമായി ഡൽഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ഡൽഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണി. അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നും അവശ്യമുണ്ട്.

ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ കാനഡ, ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെങ്കിൽ വിവരം നൽകാനും സിഖ് ഫോർ ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്നും വാഗ്ദാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe