ജലനിരപ്പ്‌ ഉയരാതെ ഇടുക്കി; മൂലമറ്റത്തെ വൈദ്യുതോൽപാദനം കുറച്ചു

news image
Jul 19, 2023, 1:41 pm GMT+0000 payyolionline.in

ഇടുക്കി: പദ്ധതി പ്രദേശങ്ങളിൽ മഴ പെയ്യാത്തതിനാൽ ജലനിരപ്പ്‌ ഉയരാതെ ഇടുക്കി അണക്കെട്ട്‌. നിലവിലുള്ള ജലനിരപ്പ്‌ 2323.38 അടിയാണ്‌. കഴിഞ്ഞവർഷം ഇതേദിവസം 2369.16 അടിയായിരുന്നു. 45.78 അടി വെള്ളത്തിന്റെ കുറവാണ്‌ ഇത്തവണയുള്ളത്‌. പരമാവധി സംഭരണ ശേഷി 2403 അടിയെന്നിരിക്കെ നിലവിൽ 25.28 ശതമാനം മാത്രമേ ഇടുക്കിയിലുള്ളു.

ഇനിയുള്ള ദിവസങ്ങളിൽ മഴ നന്നായി പെയ്‌തില്ലെങ്കിൽ മൂലമറ്റത്തെ  വൈദ്യുതോൽപാദനത്തെ ബാധിക്കും. ബുധനാഴ്‌ച 34.6 മി.മീറ്റർ മഴയാണ്‌ പെയ്‌തത്‌. വൈദ്യുതോൽപാദനം കുറച്ചു. കഴിഞ്ഞദിവസം 1.974 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe