ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Jun 9, 2024, 2:45 pm GMT+0000
payyolionline.in
വിവിധ രാജ്യത്തലവന്മാർ, ഖർഗെ, ചന്ദ്രചൂഢ്, അംബാനി, ഷാരൂഖ്, അക്ഷയ്; മോദി 3.0 സത് ..
സുരേഷ് ഗോപിക്ക് അതൃപ്തി, അർഹമായ പരിഗണന ലഭിച്ചില്ല, കിട്ടിയത് സഹമന്ത്രി സ്ഥാന ..