ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രദ്ധേയമായി കർക്കിടക വാവ് ബലിതർപ്പണം

news image
Jul 17, 2023, 12:04 pm GMT+0000 payyolionline.in

മണിയൂർ:  ചെരണ്ടത്തൂർ മൂഴിക്കൽ ശ്രീ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണം നിറഞ്ഞ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൂർവികരെ സ്മരിച്ചുകൊണ്ട് മോക്ഷ പ്രാപ്തിക്കായി തെച്ചിപ്പൂവും, തുളസി കതിരും, ഉണങ്ങലരിയും, തീർത്ഥജലവും തർപ്പണം നടത്തി ഭക്തജനങ്ങൾ പിതൃപ്രീതി നേടി സായൂജ്യരായി മടങ്ങി.

കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കുറ്റ്യാടി പുഴയും, വടകര മാഹി കനാലും സംഗമിക്കുന്ന മാങ്ങംമൂഴിയിലാണ് ഭക്തർ ബലിതർപ്പണം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe