തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (മാർച്ച് 5, 6) എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കാസറഗോഡ് ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.