ക്രിസ്മസ്​: കുതിച്ചുയർന്ന്​ മത്സ്യ-മാംസ വില

news image
Dec 23, 2024, 7:02 am GMT+0000 payyolionline.in

കൊ​ല്ലം: ക്രി​സ്മ​സ്​ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി തീ​ൻ​മേ​ശ​ക​ളൊ​രു​ങ്ങാ​ൻ ഒ​രു​ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ മ​ത്സ്യ-​മാം​സ​വി​പ​ണി​യി​ല്‍ വ​ന്‍തി​ര​ക്കും വി​ല​ക്ക​യ​റ്റ​വും. ആ​ശ​ങ്ക പ​ര​ത്തി​യാ​ണ്​ പോ​ത്തി​റ​ച്ചി​യു​ടെ​യും കോ​ഴി​യി​റ​ച്ചി​യു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ന്ന​ത്. നാ​ട​ൻ പോ​ത്ത് കു​റ​ഞ്ഞ​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും വ്യ​ത്യ​സ്‌​ത നി​ര​ക്കാ​ണെ​ങ്കി​ലും കൊ​ല്ലം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ 360 മു​ത​ൽ 440 രൂ​പ വ​രെ​യാ​യി പോ​ത്തി​റ​ച്ചി വി​ല.

ആ​ട്ടി​റ​ച്ചി​ വി​ല പി​ടി​വി​ട്ട​മാ​തി​രി​ കു​തി​ക്കു​ക​യാ​ണ്​. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ ആ​ട്ടി​റ​ച്ചി​ക്ക്​ 900 മു​ത​ൽ 1100 രൂ​പ​വ​രെ​യാ​ണ്​ വാ​ങ്ങു​ന്ന​ത്​; ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ക​ട്ടെ 650 മു​ത​ൽ 750 വ​രെ​യും. ഇ​​ത​​ര​സം​​സ്ഥാ​​ന ആ​​ടു​​ക​​ളെ​യാ​​ണ്​ നി​​ല​​വി​​ൽ ഇ​​റ​​ച്ചി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. പോ​ത്തി​റ​ച്ചി​ക്കും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ 380ൽ ​താ​ഴെ​യാ​ണ്​ വി​ല​നി​ല​വാ​രം. മ​​ത്സ്യ​​യി​​ന​​ങ്ങ​​ള്‍ക്കും വി​​ല പ​റ​പ​റ​ക്കു​ന്നു.

കോ​​ഴി​​യി​​റ​​ച്ചി​ക്ക്​ കി​​ലോ​​ക്ക് 180 രൂ​​പ​​യോ​ള​മാ​​ണ് വി​​ല. ക്രി​സ്മ​സി​നോ​ട​​നു​​ബ​​ന്ധി​​ച്ച് കോ​ഴി​വി​​ല​​യി​​ലും കാ​​ര്യ​​മാ​​യ മാ​റ്റ​മു​​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ ​110 മു​ത​ൽ 120 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. എ​ന്നാ​ൽ, ക്രി​സ്മ​സ്​​വി​പ​ണി​യി​ൽ​ കോ​​ഴി​​ക്ക് 140 രൂ​​പ​യോ​ളം ന​​ല്‍ക​​ണം. ക്രി​സ്മ​സി​നും പു​തു​വ​ത്സ​ര​ത്തി​ലും ചി​ക്ക​ൻ ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത വി​ഭ​വ​മാ​യ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​ത​കു​റ​ഞ്ഞാ​ൽ വി​​ല ഇ​​നി​​യും കൂ​​ടു​​മെ​​ന്നാ​ണ്​ വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​ത്.

നാ​​ട​​ൻ​കോ​ഴി​​വി​​പ​​ണി​​യി​​ൽ ത​​ള​​ർ​​ന്നെ​​ങ്കി​​ലും ഇ​​ത​​ര​​സം​​സ്ഥാ​​ന ക​​ച്ച​​വ​​ട​​ക്കാ​​ർ ലാ​​ഭം കൊ​​യ്യു​​ക​യാ​​ണ്. ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ഫാ​​മു​​ക​​ളി​​ല്‍നി​​ന്ന് കോ​​ഴി വ​​ര​​വ് കു​​റ​ഞ്ഞ​ത് നി​​ക​​ത്താ​​ന്‍ പ്രാ​​ദേ​​ശി​​ക ഫാ​​മു​​ക​​ളി​​ല്‍ ഉ​​ൽ​​പാ​​ദ​​ന​ം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ത​​മി​​ഴ്നാ​​ട്ടി​​​ല്‍നി​​ന്നാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക​​ളെ​​ത്തു​​ന്ന​​ത്. അ​​വി​​ട​​ത്തെ ഉ​​ൽ​പാ​​ദ​​ക​സം​​ഘ​​ങ്ങ​​ളും ഇ​​ട​​ത്ത​​ട്ടു​​കാ​​രും കൃ​​ത്രി​​മ​ക്ഷാ​​മ​​വും വി​​ല​​ക്ക​​യ​​റ്റ​​വും സൃ​​ഷ്ടി​​ക്കു​​ന്ന​താ​യും ആ​ക്ഷേ​പ​മു​​ണ്ട്.

മ​ത്സ്യ​വി​പ​ണി​യി​ലാ​ക​ട്ടെ ജ​​ന​​പ്രി​​യ ഇ​​ന​​ങ്ങ​​ളാ​​യ അ​​യ​​ല, വ​റ്റ, നെ​യ്മീ​ൻ, ചെ​മ്മീ​ൻ എ​​ന്നി​​വ​​ക്കെ​​ല്ലാം വി​​ല കു​​തി​​ച്ചു​​യ​രു​ക​യാ​ണ്. വ​റ്റ​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 400ന്​ ​മേ​ലെ​യാ​ണ്​ വി​ല. വ​​ലി​​പ്പ​​മ​​നു​​സ​​രി​​ച്ച് അ​​യ​​ല​​ക്ക് 160 മു​​ത​​ല്‍ 300 രൂ​​പ​​വ​​രെ​​യു​​മാ​​ണ് വി​​ല. ​എ​ന്നാ​ൽ ചെ​റി​യ മ​ത്തി​ക്ക്​​ 50 രൂ​പ മാ​ത്ര​മേ കി​ലോ​ക്ക്​ വി​ല​യു​ള്ളൂ. മ​റ്റ്​ മ​ത്സ്യ​ങ്ങ​ൾ ആ​​വ​​ശ്യ​​മാ​​യ​​ത്ര അ​​ള​​വി​​ല്‍ ല​​ഭി​​ക്കാ​​ത്ത​​ത് വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്നു.

ആ​​വോ​​ലി, നെ​​യ്മീ​​ന്‍ തു​​ട​​ങ്ങി​​യ വ​​ലി​​യ മ​​ത്സ്യ​​ങ്ങ​​ള്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​ണ്. പ​​ച്ച​​ക്ക​​റി​വി​ല​യി​ൽ കാ​ര്യ​മാ​യ ക​യ​റ്റ​മി​ല്ല. ത​​ക്കാ​​ളി​​ക്കും ​പ​​ച്ച​​മു​​ള​​കി​നും സ​വാ​ള​ക്കു​മെ​ല്ലാം 60ൽ ​താ​ഴെ​യാ​ണ്​ വി​ല​നി​ല​വാ​രം. മ​ഴ മാ​റി​യ​തി​നാ​ൽ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള​ പ​​ച്ച​​ക്ക​​റി​യു​ടെ വി​ള​വെ​ടു​പ്പി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​താ​ണ്​ കാ​ര​ണ​മെ​ന്ന്​ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.

ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​യ​റു​ക​ളു​മു​ണ്ട്​. സ​പ്ലൈ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ഫെ​യ​റു​ക​ളി​ലും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ലും ഫ്ലാ​ഷ് സെ​യി​ലു​ണ്ട്. സ​ബ്‌​സി​ഡി​യി​ത​ര ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് നി​ല​വി​ലേ​തി​നെ​ക്കാ​ള്‍ 10 ശ​ത​മാ​നം വ​രെ അ​ധി​ക വി​ല​ക്കു​റ​വു​ണ്ട്. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​വി​പ​ണി​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe