ക്യാപ്സൂളായി സ്വര്‍ണം ശരീരത്തിൽ ഒളിപ്പിച്ചു, കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം കടന്നു; കേരളാ പൊലീസ് പിടികൂടി

news image
Feb 3, 2024, 4:37 am GMT+0000 payyolionline.in

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികൾക്ക് പക്ഷെ കേരളാ പൊലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ നിന്നെത്തിയ തിരൂർ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തിൽ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി റിംഷാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe