പാലക്കാട് : നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് അതിവേഗപ്പാത നിർമാണത്തിനുള്ള ഭൂമിയെടുപ്പ് നടപടികളെല്ലാം പൂർത്തിയായിട്ടും ഇനിയും പണം ലഭിക്കാതെ ഒട്ടേറെ ഭൂവുടമകൾ. 60 കോടിയോളം രൂപയാണ് ഇത്തരത്തിൽ പലർക്കുമായി ലഭിക്കാനുള്ളത്. ഭൂമിയെടുപ്പിനായുള്ള ‘ഭൂമിരാശി’ പോർട്ടലുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുടെ ഭാഗത്താണ് വൈകലുണ്ടാകുന്നതെന്നാണ് ഭൂവുടമകൾ കുറ്റപ്പെടുത്തുന്നത്. റോഡ് നിർമാണത്തിന് ആവശ്യമായ 277 ഹെക്ടർ ഭൂമിയിൽ 268 ഹെക്ടറും റവന്യുവകുപ്പ് ഏറ്റെടുത്തു. ഏറ്റെടുത്തതിൽ ഏതാനും പേർക്കാണ് പണം ലഭിക്കാനുള്ളത്. ഭൂമി ഏറ്റെടുക്കൽ ‘ഭൂമിരാശി’ എന്ന പോർട്ടൽ വഴിയാക്കിയത് ഈ വർഷം മുതലാണ്. ആദ്യ ഘട്ടത്തിൽ ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനു കൈമാറിയ 1740 കോടി രൂപ ഉപയോഗിച്ചാണു ഭൂമിയെടുപ്പ് നടത്തിയത്. ഈ രീതി മാറിയതോടെ ഭൂമിയെടുപ്പിന് ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥൻ രേഖകളെല്ലാം ഉടമകളിൽ നിന്നു വാങ്ങി ഭൂമിരാശി പോർട്ടലിൽ അപ്ലോഡ് ചെയ്യും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിൽ നിന്നു പരിശോധിച്ച ശേഷം ന്യൂഡൽഹിയിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിൽ നിന്നു തുക അനുവദിക്കുന്നതാണു രീതിഎന്നാൽ ദേശീയപാത അതോറിറ്റിയുടെ രാജ്യത്തെ ഒട്ടേറെ പദ്ധതികളുടെ ഭൂമിയെടുപ്പ് ഈ പോർട്ടൽ വഴിയാണ്. അടുത്ത ദിവസങ്ങളിലായി ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ പോർട്ടലിൽ ഉണ്ടായിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പരാതികളും സംശയങ്ങളും റവന്യു ഉദ്യോഗസ്ഥർ വഴി തീർക്കാമെങ്കിലും പുതിയ രീതി വന്നതോടെ പ്രശ്നപരിഹാരം വൈകാൻ തുടങ്ങി. ആവശ്യത്തിന് ഉദ്യോഗസ്ഥർ ദേശീയപാത അതോറിറ്റിക്ക് ഇല്ലാത്തതും തുക വൈകുന്നതിന്റെ കാരണമായി. അതിവേഗ ഇടനാഴി ഇങ്ങനെ സേലം – കൊച്ചി ദേശീയപാതയിൽ മരുതറോഡ് പഞ്ചായത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്തു നിന്ന് ആരംഭിച്ച് മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂരിൽ കുഞ്ഞുകുളത്താണ് ജില്ലയുടെ ഭാഗം അവസാനിക്കുക. തുടർന്ന് മലപ്പുറം ജില്ല വഴി കടന്നുപോയി കോഴിക്കോട് ദേശീയപാത 55ൽ പന്തീരാങ്കാവിൽ അവസാനിക്കും. 7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായി വികസിപ്പിക്കുന്ന 121 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ ഒന്നരമണിക്കൂറിൽ പാലക്കാട്ടു നിന്ന് കോഴിക്കോട്ട് എത്താൻ കഴിയുമെന്നാണു പ്രതീക്ഷ.
- Home
- കോഴിക്കോട്
- കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ
കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ
Share the news :
Oct 18, 2025, 8:36 am GMT+0000
payyolionline.in
തലസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല, വിശ്വസ്തന ..
Related storeis
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നില...
Dec 8, 2025, 3:32 pm GMT+0000
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്...
Dec 7, 2025, 4:05 pm GMT+0000
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയി...
Dec 7, 2025, 9:41 am GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് ...
Dec 5, 2025, 3:11 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി: ഗതാഗത തടസ്സം
Dec 4, 2025, 4:23 am GMT+0000
കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം
Dec 4, 2025, 4:03 am GMT+0000
More from this section
കാനത്തിൽ ജമീല നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിത; എംഎൽഎയായ...
Nov 30, 2025, 9:26 am GMT+0000
അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ‘പദവി ദുരുപയോഗം ചെയ്ത് ഗുരുത...
Nov 30, 2025, 9:04 am GMT+0000
കോഴിക്കോട്ട് ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Nov 29, 2025, 4:12 pm GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം – വീഡിയോ
Nov 29, 2025, 4:54 am GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കുറ്റ്യാടിയിൽ കടന്നൽ കുത്തേറ്റ് പോത്ത് ചത്തതിന് പിന്നാലെ തേനീച്ച ആക...
Nov 29, 2025, 3:14 am GMT+0000
‘എല്ലാവരെയും കൊല്ലും’, കോഴിക്കോട് – ബെംഗളൂരു സ്വക...
Nov 27, 2025, 4:44 am GMT+0000
കോഴിക്കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടക്കം, പിന്നാലെയിട്ട്...
Nov 26, 2025, 4:04 pm GMT+0000
കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്ത...
Nov 26, 2025, 3:55 pm GMT+0000
താമരശ്ശേരി ചുരത്തിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
Nov 26, 2025, 1:31 pm GMT+0000
കോഴിക്കോട് ഡാൻസാഫിന്റെ വൻ ലഹരിവേട്ട; രണ്ട് പേർ പിടിയിൽ
Nov 24, 2025, 1:08 pm GMT+0000
കോഴിക്കോട് ബസുകളുടെ സമയം അറിയാല്‍ സ്റ്റാന്‍ഡില്‍ എൽ ഇ ഡി സ്ക്രീന്‍...
Nov 21, 2025, 4:36 pm GMT+0000
എസ്ഐആർ ക്യാമ്പ് നടത്തിപ്പിനിടെ അരിക്കുളത്തെ ബി.എല്‍.ഒ കുഴഞ്ഞുവീണു
Nov 21, 2025, 3:10 am GMT+0000
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് ...
Nov 20, 2025, 4:35 am GMT+0000
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഇനി പരീക്ഷകൾ ചോദ്യബാ...
Nov 19, 2025, 1:32 pm GMT+0000
