കൊല്ലം ഓച്ചിറയിൽ തിരുവോണനാളിൽ വീടിനുള്ളിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

news image
Aug 30, 2023, 8:03 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവോണനാളിലാണ് നാടിനെ നടുക്കിയ കണ്ണീരിലാഴ്ത്തിയ സംഭവം. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പൊലീസിന് ലഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാകാം ഇവർ ജീവനൊടുക്കാനുണ്ടായ കാരണം എന്നാണ് പൊലീസ് നി​ഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് തുടക്കമായി. മൃതദേഹം കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് രണ്ടാൾമക്കളാണുള്ളത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe