കൊയിലാണ്ടി: മുത്താമ്പി പാലത്തിന് സമീപം മാരക മയക്ക്മരുന്നായ എം.ഡി.എം.എ.യുമായി കാറിൽ എത്തിയ യുവാവിനെ എക് ൈസസ് സംഘം പിടികൂടി. പുറക്കാട് സ്വദേശിയായ മുഹമ്മദ് ഫാരിസ് (32)നെയാണ് പിടികൂടിയത്. ഇയാളെ ജില്ലാ ജയിലേക്ക് റിമാന്റ് ചെയ്തു.
ഇയാൾ സഞ്ചരിച്ച കെ എല്‍ 18 – 8227 എന്ന കാറും കസ്റ്റഡിയിലാണ്. കാറിൽ കടത്തിയ 42 ഗ്രാം എം ഡി എം.എ യാണ് എക്സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയിൽ നടന്ന വൻ ലഹരി വേട്ടയാണിത്. മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി മയക്ക്മരുന്ന് സംഘം സജീവമാകാൻ സാധ്യതയുള്ള സ്കൂൾ , കോളേജു പരിസരങ്ങളിൽ പരിശോധന ശക്ത മാക്കിയിട്ടുണ്ട്.
കൊയിലാണ്ടി റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പക്ടർ എ.പി. ദി പീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എം. സജീവൻ. സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു, ജി.ആർ.രതീഷ്, എ.കെ.ഷിജു, ആർ. വിപിൻ , വനിതാ സിവിൽ എക്സൈസ് ഓഫീസറായ ബി.എൽ ഷൈനി ഡ്രൈവർ മുബശ്ശീർ . വി.പി, എന്നിവരും സംഘത്തിലുണ്ടായിരുന്നു.