കൊച്ചി: പെരുമ്പാവൂർ രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമങ്കലത്തു പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു (20) മരിച്ചത്.
സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ബേസിൽ ആത്മഹത്യ ചെയ്തിരുന്നു.