ബംഗളുരു: ചില ട്വീറ്റുകളും ട്വിറ്റർ അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. നിർദേശം പാലിക്കാത്തതിന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിൾ ബെഞ്ച് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ചുമത്തി.
നടപടികൾ വൈകിപ്പിച്ചതിനുള്ള പിഴ 45 ദിവസത്തിനുള്ളിൽ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകണമെന്നും കോടതി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് കേന്ദ്രനിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചത്.