തിരുവനന്തപുരം > കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തിരമായി പിൻവലിക്കുവാൻ ഗതാഗതവകുപ്പ് മന്ത്രി നിർദ്ദേശിച്ചു. ആഗസ്ത് 12നായിരുന്നു ഉത്തരവിറങ്ങിയത്.
ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാർക്ക് ശമ്പളം നൽകിയതിന് തൊട്ടുപിന്നാലെ ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന് നൽകിയ നിർദ്ദേശത്തിൽ ഗതാഗതമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.