കുമ്പളയിൽ സ്കൂളിൽ പോയ 13കാരനെ കാണാനില്ലെന്ന് പരാതി

news image
Sep 14, 2022, 1:42 pm GMT+0000 payyolionline.in

കുമ്പള: കൂട്ടുകാർക്കൊപ്പം സ്കൂളില പോയ 13കാരനെ കാണാനില്ലെന്ന് പരാതി. ഉളുവാർ ജമാഅത്തിനു കീഴിലുള്ള ദർസിൽ താമസിച്ചു പഠിച്ചു വരികയായിരുന്ന അരിയപ്പാടി നൂജില നഹ്‌ല ശരീഫ് മൻസിലിൽ അബ്ദുൽ ഖാദറിന്റെ മകൻ അഹമ്മദി (13)നെയാണ് കാണാതായത്.

കുമ്പള ജി.എച്ച്.എസ് സ്കൂളിൽ എട്ടാം തരം വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മറ്റു വിദ്യാർഥികൾക്കൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്നാണ് വിവരം.

അബ്ദുറഹ്മാന്റെ പരാതിയിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കുട്ടിയെ കണ്ടുകിട്ടുന്നവർ 04998 213 037 എന്ന കുമ്പള പൊലീസ് സ്റ്റേഷൻ നമ്പറിലോ 90482 39047 എന്ന പിതാവിന്റെ നമ്പറിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe