കുതിപ്പ് തുടരുന്നു…; 39,000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്

news image
Sep 8, 2023, 5:35 am GMT+0000 payyolionline.in

കോ​ട്ട​യം: വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് 39,000 ആക്കി ഉയർത്തി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തുകയാണ്. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ മുതൽ ചാണ്ടി ഉമ്മൻ മുന്നിലായിരുന്നു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പു​തി​യ നാ​യ​കൻ ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ലാണ് നടക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 72.86 ശതമാനമായിരുന്നു പോളിങ്. ഏഴു സ്ഥാനാർഥികളാണ് മത്സരിച്ചത്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യാണ് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായത്. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ ആണ്.

ചാണ്ടി ഉമ്മന്‍റെ ലീഡ് നില

  • ആദ്യ റൗണ്ടിൽ ലീഡ് -2816
  • രണ്ടാം റൗണ്ടിൽ ലീഡ് -2671
  • മൂന്നാം റൗണ്ടിൽ ലീഡ് -2911
  • നാലാം റൗണ്ടിൽ ലീഡ് -2962
  • അഞ്ചാം റൗണ്ടിൽ ലീഡ് -2989
  • ആറാം റൗണ്ടിൽ ലീഡ് -2515

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe