കരാട്ടേ ക്ലാസിന്‍റെ മറവിൽ പീഡനം: മലപ്പുറത്ത് പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

news image
Sep 13, 2024, 3:53 am GMT+0000 payyolionline.in

മലപ്പുറം: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48)​ കാപ്പ ചുമത്തിയത്​. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്.

പ്രതിയുടെ കരാട്ടേ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ്​​ അതിക്രമം നടത്തിയിരുന്നത്. ഇതിലുള്ള വിഷമത്താലും ഭയത്താലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതിയെ വിയ്യൂർ അതിസുരക്ഷ ജയിലിലാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe