കണ്ണൂർ> കണ്ണൂർ കോർപ്പറേഷനിലെ പതിനാലാം ഡിവിഷനായ പള്ളിപ്രത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 2006 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിലെ ടി വി റുക്സാനയ്ക്ക് 991 വോട്ട് ലഭിച്ചു. ബി ജെ പി സ്ഥാനാർഥിക്ക് 171 വോട്ടും ലഭിച്ചു. നിലവിലുണ്ടായിരുന്ന കൗൺസിലർ ഗൾഫിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.കണ്ണൂർ ചെറുത്താഴം പഞ്ചായത്ത് 16-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സി കരുണാകരനെയാണ് പരാജയപ്പെടുത്തിയത്. 80 വോട്ടിനാണ് ജയിച്ചത്.കഴിഞ്ഞ തവണ എൽഡിഎഫ് ഒരു വോട്ടിന് വിജയിച്ച സീറ്റായിരുന്നു.