കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്; ഒരാള്‍ കസ്റ്റ‍ഡിയില്‍, പിടിയിലായത് മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ടയാള്‍

news image
Jun 1, 2023, 10:23 am GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂർ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍. മുൻപ് റെയിലേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എലത്തൂർ തീവെപ്പ് സംഭവത്തിന്‍റെ ഞെട്ടൽ മാറുംമുൻപാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്സിൽ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്ത് കോച്ചിലാണ് പുലർച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയിൽപെട്ട  റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ അപായ സൈറൻ മുഴക്കി അധികൃതരർ ഫയഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോറൻസിക് സംഘം സ്ഥലത്തെത്തി ട്രെയിനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവത്തില്‍ അട്ടിമറിയുടെ കൂടുതൽ സൂചനകൾ ലഭിച്ചത്. തീപിടുത്തമുണ്ടായ കോച്ചിൽ ശുചിമുറിയിലെ കണ്ണാടി തകർക്കുകയും വാഷ്ബെസിനും ക്ലോസറ്റിലും കല്ല് ഇട്ട നിലയിലുമായിരുന്നു. ഷട്ടറുകൾ അടച്ച തീവണ്ടിയിൽ പുറമെ നിന്ന് ഒരാൾ കടന്നിരിക്കാനുള്ള സാധ്യതയാണ് ഫോറൻസിക് സംഘം പങ്കുവെക്കുന്നത്. ഏലത്തൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂരടക്കം ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. ഇതിനിടയിലാണ് ഇതേ തീവണ്ടിയുടെ മറ്റൊരു കോച്ച് കത്തിയമർന്നത്. സംഭവത്തില്‍ എൻഐഎ വിവരങ്ങൾ തേടുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe