ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം

news image
Jun 15, 2023, 8:02 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം ജൂൺ 19നകം രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങൾ സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭ്യമാണ്.

പുനർമൂല്യനിർണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് അടക്കേണ്ടത്. സ്കൂളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ 21നകം പ്രിൻസിപ്പൽമാർ iExamsൽ അപ് ലോഡ് ചെയ്യണം. ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ അപേക്ഷ ഫീസ്, ഡിമാൻഡ് ഡ്രാഫ്റ്റായി തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷനിലെ ഹയർ സെക്കൻഡറി വിഭാഗം എക്സാമിനേഷൻ ജോയന്റ് ഡയറക്ടറുടെ പേരിൽ അതത് സ്കൂൾ പ്രിൻസിപ്പൽമാർ അയക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe