ഒഞ്ചിയം> ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ചെന്നൈയിൽ ബിസിനസ് ചെയ്യുന്ന ഇദ്ദേഹം കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു.ചൊവ്വാഴച്ച വൈകുന്നേരം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീടിൻ്റ ഗോവണിക്ക് താഴെ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ ഫൈബർ കസാലയുടെ കാലുകൾ തകർന്ന നിലയിലാണ്.തൊട്ടടുത്ത് കുറച്ച് കറൻസി നോട്ടുകളും ചിതറി കിടക്കുന്നു.
അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. സഹോദരിക്കൊപ്പം അമ്മ തട്ടോളിക്കരയിലായിരുന്നു.
എടച്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ഫോറൻസിക്ക് വകപ്പും പോലീസും പരിശോധന നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നു. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ,രാജൻ നമ്പ്യാർ, സരോജിനി, ശാന്ത, മീന, ലീല, വിജയി.