എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്: ഹരീഷ് പേരടി

news image
Sep 6, 2023, 5:30 am GMT+0000 payyolionline.in

ന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് ഹരീഷ് പറയുന്നു.

വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കിൽ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി പറയുന്നു. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..”, എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. വിഷയത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തെത്തിയിരുന്നു. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്നു ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു എന്നും ഒമര്‍ പറഞ്ഞിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe