ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം; ഇ​ന്ത്യ​യും ഒ​മാ​നും സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങും

news image
Oct 3, 2024, 8:30 am GMT+0000 payyolionline.in

മ​സ്ക​ത്ത്: ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ഇ​ന്ത്യ​യും ഒ​മാ​നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. സു​ഹാ​ർ യൂ​നി​വേ​ഴ്‌​സി​റ്റി​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് (ഐ.​ഐ.​എം) റോ​ഹ്ത​ക്കും ആ​ണ് സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, സു​ഹാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ഒ​പ്പു​വെ​ച്ചു.

ച​ട​ങ്ങി​ൽ ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്നൊ​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം ബി​ൻ സ​ഈ​ദ് അ​ൽ മ​ഹ്റൂ​ഖി​യ്യ പ​​​ങ്കെ​ടു​ത്തു. ഉ​ഭ​യ​ക​ക്ഷി വി​ദ്യാ​ഭ്യാ​സ ശ്ര​മ​ങ്ങ​ളി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല് എ​ഴു​തി​ച്ചേ​ർ​ക്കു​ന്ന​താ​ണ് ഈ ​സ​ഹ​ക​ര​ണം.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സ​ഹ​ക​ര​ണ​ത്തെ​യും ഈ ​മേ​ഖ​ല​യി​ലെ ഭാ​വി സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു. മാ​നേ​ജ്മെ​ന്റി​ലാ​യി​രി​ക്കും സം​യു​ക്ത ബി​രു​ദം തു​ട​ങ്ങു​ക. ഒ​മാ​നി​ൽ​നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe