ഇളയരാജയുടെ മകൾ അന്തരിച്ചു

news image
Jan 25, 2024, 4:58 pm GMT+0000 payyolionline.in

ചെന്നൈ > ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ്. 2000 ൽ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.

‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് (നാദസ്വരം കേട്ടോ) തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാടിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe