ഇഡിക്ക്‌ മുന്നിൽ ഷാജൻ സ്‌കറിയ ഹാജരായില്ല: വീണ്ടും നോട്ടീസ്‌ അയക്കും; ഒളിവിലെന്ന്‌ സൂചന

news image
Jun 29, 2023, 1:16 pm GMT+0000 payyolionline.in

കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ വ്യാഴാഴ്‌‌ച എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ്‌ സൂചന. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌‌കറിയയ്‌‌‌ക്ക്‌ നോട്ടീസ്‌ അയച്ചത്‌.

കോട്ടയത്തെ വീടിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്‌. ഷാജൻ ഇത്‌ കൈപ്പറ്റിയിരുന്നില്ല. വീണ്ടും നോട്ടീസ്‌ അയക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്‌. ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും പത്തുവർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത്‌ വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.

ഷാജന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്‌ച വിധി പറയും. ഷാജൻ സ്‌കറിയ നടത്തുന്നത്‌ ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ ഹൈക്കോടതി വിമർശിച്ചിരുന്നു. വ്യാജവാർത്തയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ  പരാതിയിലാണ്‌ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe