ഹൈദരാബാദ്: തെലുഗ് നടന് അല്ലു അര്‍ജുനും ‘പുഷ്പ 2 ദ റൂളി’ന്റെ നിര്‍മാതാക്കള്‍ക്കുമെതിരെ കോണ്‍ഗ്രസ് നേതാവും തെലങ്കാന എം.എല്‍.സിയുമായ തീന്‍മാര്‍ മല്ലണ്ണ പരാതി നല്കി. ചിത്രത്തിലെ വിവാദ രംഗത്തിന്റെ പേരില്‍ സംവിധായകന് സുകുമാര്‍, നടന് അല്ലു അര്ജുന്, പ്രൊഡക്ഷന്‍ ടീം എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച നല്കിയ പരാതി.
അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്ളതിനെയാണ് തീന്‍മാര്‍ മല്ലണ്ണ എതിര്‍ത്തത്. നിയമപാലകരുടെ മാന്യതയെ ഇത് അപമാനിക്കുന്നതാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ഈ രംഗം പൊലീസിനുനേരെയുള്ള അനാദരവാണെന്നും പരാതിയില്‍ പറയുന്നു.