ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ ഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
1. ഛത്തീസ്ഗഡ് -രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും
വോട്ടെടുപ്പ് -നവംബർ 7, നവംബർ 17
വോട്ടെണ്ണൽ -ഡിസംബർ 3
2. മിസോറാം
വോട്ടെടുപ്പ് -നവംബർ 7
വോട്ടെണ്ണൽ -ഡിസംബർ 3
3. മധ്യപ്രദേശ്
വോട്ടെടുപ്പ് -നവംബർ 17
വോട്ടെണ്ണൽ -ഡിസംബർ 3
4. തെലങ്കാന
വോട്ടെടുപ്പ് -നവംബർ 30
വോട്ടെണ്ണൽ -ഡിസംബർ 3
5. രാജസ്ഥാൻ
വേട്ടെടുപ്പ് -നവംബർ 23
വോട്ടെണ്ണൽ- ഡിസംബർ 3
അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാവോയിസ്റ്റ് സാന്നിധ്യം: കമ്പമലയിൽ വൻ പരിശോധന, ത്രീ ലെവൽ പട്രോളിംഗ്, അതിർത്തിയിൽ വാഹന പരിശോധനയും
സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഓൺലൈനായി സംഭാവനകളുടെ വിവരങ്ങളും, വാർഷിക ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണം. സംസ്ഥാനങ്ങളിലെ അതിർത്തികളിൽ കർശന സുരക്ഷയും പരിശോധനയും നടത്തും. പണം കടത്ത് തടയാൻ കർശന പരിശോധന ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദർശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു.