പയ്യോളി : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അയനിക്കാട് പോസ്റ്റാഫീസിന് സമീപം അടിപ്പാത നിർമാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കർമ്മസമിതി ആഭിമുഖ്യത്തിൽ നടന്ന ബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു . പയ്യോളിക്കും മൂരാടിനുമിടയിൽ അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ നിലവിൽ അടിപ്പാത ഇല്ലാത്തതിനാൽ മേഖലയിലെ ജനങ്ങളുടെ ദുരിതം വിവരണാതീതമാവുമെന്നും , ഈയൊരു സാഹചര്യത്തിൽ അയനിക്കാട് പ്രഖ്യാപിച്ച അടിപ്പാതയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പയ്യോളി നഗരസഭ സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദ് ആവശ്യപ്പെട്ടു . നടേമ്മൽ ആനന്ദൻ അധ്യക്ഷത […]
Kozhikode