🟥 തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു

🔴 പയ്യോളിയിൽ ആദ്യ ഫലങ്ങൾ യുഡിഎഫിന് www.payyolionline.in -LIVE UPDATES പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്. 24ആം ഡിവിഷനും ഇരുപത്തിയൊന്നാം ഡിവിഷനുമാണ് യുഡിഎഫിന് ലഭിച്ചത് 🔴 പയ്യോളി 22 ഡിവിഷൻ എൽഡിഎഫിന് വിജയം എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെ ഡി ഷി സ്ഥാനാർഥി കുൽസു റഷീദ് ആണ് വിജയിച്ചത്   🔴 പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു നാലാം തവണയും മത്സരത്തിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി സിപി ഫാത്തിമ നാലു  വോട്ടിന് വിജയിച്ചു

Kozhikode

Dec 13, 2025, 3:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളിയിൽ പോസ്റ്റൽ ബാലറ്റുകളുടെ കൗണ്ടിംഗ് ആരംഭിച്ചു

പയ്യോളി: 37 ഡിവിഷനുകൾ ഉള്ള പയ്യോളി നഗരസഭയിലെ പോസ്റ്റൽ ബാലറ്റുകളുടെ കൗണ്ടിംഗ് ആരംഭിച്ചു. ഒന്നു മുതൽ 19 വരെ ഒരു റിട്ടേണിംഗ് ഓഫീസർ കീഴിലും 19 മുതൽ 37 വരെ മറ്റൊരു റിട്ടേണിംഗ് ഓഫീസർക്കുമാണ് ചുമതല

Kozhikode

Dec 13, 2025, 3:11 am GMT+0000
കോർപ്പറേഷനുകളിൽ എൽഡിഎഫ് ലീഡ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കോർപ്പറേഷനുകളിൽ എൽഡിഎഫ് ലീഡ് . മുനിസിപ്പാലിറ്റികളിൽ 20 ഇടങ്ങളിൽ എൽ ഡി എഫ് .ലീഡ്, 16 ഇടങ്ങളിൽ യു ഡി എഫ്, 2 ഇടങ്ങളിൽ എൻ ഡി എ

Kozhikode

Dec 13, 2025, 2:56 am GMT+0000
വോട്ടെണ്ണൽ തുടങ്ങി, എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; തിരുവനന്തപുരം കോർപറേഷനിൽ ആദ്യ ലീഡ് എൽഡിഎഫിന്

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Kozhikode

Dec 13, 2025, 2:47 am GMT+0000
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം; എണ്ണിത്തുടങ്ങുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും.

Kozhikode

Dec 13, 2025, 1:36 am GMT+0000
ഇന്നറിയാം, ജനവിധി; വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം : കേരളം കാത്തിരിക്കുന്ന ആ വിധിദിനം ഇന്ന്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.   സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഫലം വരുന്ന വഴി   ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം; എണ്ണിത്തുടങ്ങുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, […]

Kozhikode

Dec 13, 2025, 1:31 am GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം ; നാളെ വലിയ വിളക്ക്

പയ്യോളി: ആറാട്ട് ഉത്സവം നടക്കുന്ന കീഴൂർ ശിവക്ഷേത്രത്തിൽ നാളെ വലിയ വിളക്ക്. കാലത്ത് 7. 30നും വൈകിട്ട് നാലിനും കാഴ്ച ശീവേലി, രാവിലെ 10 .30 ന് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, 11ന് വിശേഷാൽ വലിയ വട്ടളം പായസാനിവേദ്യത്തോടു കൂടിയ ഉച്ചപൂജ, തുടർന്ന് പ്രസാദ ഊട്ട്, രാത്രി ഏഴിന് ഡോ:സുമ സുരേഷ് വർമ്മ കണ്ണൂർ അവതരിപ്പിക്കുന്ന ‘നാദലയം’ വീണ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, രാത്രി 9. 30 ന് ചെറുതാഴം വിഷ്ണുരാജ് കക്കാട്, അതുൽ […]

Kozhikode

Dec 12, 2025, 4:15 pm GMT+0000
‘അമ്മ അതിജീവിതക്കൊപ്പം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചയില്ല’: ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ ഏറെ നാളായുള്ള മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്നും ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോൻ പറഞ്ഞു. വിധി വരാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയത് അടിയന്തര മീറ്റിങ് ആയിരുന്നില്ലെന്നും ദിലീപിനെ തിരിച്ച് അമ്മയിലേക്കെടുക്കുന്ന കാര്യത്തിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ […]

Kozhikode

Dec 12, 2025, 3:12 pm GMT+0000
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഹ്ലാദം സമാധാനപരമായി നടത്തണമെന്ന് സർവകക്ഷി യോഗം

പയ്യോളി: വോട്ടെണ്ണൽ ദിവസം ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വിജയാ ഹ്ലാദ പരിപാടികൾ സമാധാനപരമായി മാത്രമെ നടത്താൻ പാടുള്ളൂ എന്ന് പയ്യോളി പൊലീസ് വിളിച്ചു ചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ബാനറുകളും എത്രയും വേഗം എടുത്തുമാറ്റാനും, ആഹ്ലാദപ്രകടനങ്ങൾ വൈകിട്ട് ആറുവരെ മാത്രം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ പൊലീസ് ഇൻസ്പെക്ടർ പി ജിതേഷ് അധ്യക്ഷനായി . എസ്ഐ മാരായ പി രമേഷ് ബാബു, ആർ കെ വിജയൻ, സിവിൽ പൊലീസ് ഓഫീസർ രജീഷ് ചേമേരി, […]

Kozhikode

Dec 12, 2025, 3:02 pm GMT+0000
’20 വർഷം തടവെന്ന മിനിമം ശിക്ഷ കിട്ടിയത് ആശ്വാസകരം’: പൾസർ സുനിയുടെ അഭിഭാഷകൻ

കൊച്ചി: 20 വർഷം തടവെന്ന മിനിമം ശിക്ഷ കിട്ടിയത് ആശ്വാസകരമെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.പ്രതീഷ് കുറുപ്പ്. തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് തൻ്റെ വാദം. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയിൽ അപ്പീൽ നൽകും. എല്ലാവർക്കും തുല്യ പങ്കാളിത്തമുള്ളത് കൊണ്ടാണ് ഒരേ പോലെ ശിക്ഷ നൽകിയത്. തെളിവുകൾ മേൽക്കോടതിയിലും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൾസർ സുനി കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ല. കൂട്ട ബലാത്സംഗത്തിന് മരണം വരെ ശിക്ഷയാണ് ലഭിക്കേണ്ടത്. എന്നാൽ മിനിമം ശിക്ഷയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസ് പരിശോധിച്ചാൽ എല്ലാ […]

Kozhikode

Dec 12, 2025, 2:46 pm GMT+0000