കുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങി; ഉപകരണങ്ങളും ബോർഡും മാറ്റി

news image
Nov 26, 2026, 7:03 am GMT+0000 payyolionline.in

കാസർ​ഗോഡ്: വിവാദങ്ങൾക്കിടെ കാസർഗോഡ് കുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങി. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പടെ മാറ്റി. മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. പൊലീസും ഡ്രഗ് കണ്ട്രോൾ യൂണിറ്റും അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസ് പ്രവർത്തിക്കുന്നില്ലായിരുന്നു.

നാല് ഷട്ടർ മുറികളുള്ള ഓഫീസാണ് അടച്ചിട്ടിരിക്കുന്നത്. സ്ത്രീകളായിരുന്നു ജീവനക്കാർ. ഒരു ടെലികോളർ ഓഫീസ് പോലെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എട്ടിലധികം ആളുകളായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ പരസ്യമായി ഫേസ്‌ക്രീം വിൽപന നടത്തിയിരുന്നില്ല. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്ന വ്യാജ ഫെയർനസ് ക്രീം എഫ് ട്യൂണിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും ആയില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറി ഡ്രഗ്സ് കൺട്രോളർ. സൈബർ സെല്ലിന്റെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് നിർദേശം. വ്യാജ സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ കുട്ടികളിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ബോധവത്ക്കരണം നടത്തണമെന്നും ശുപാർശ. നിർബന്ധമായും ബില്ലുകൾ സൂക്ഷിക്കണം എന്നും ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe