പാലക്കാട് ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവം: വെടിപൊട്ടിയത് അബദ്ധത്തിലെന്ന് പൊലീസ്; വീട്ടുകാർക്കെതിരെ കേസെടുക്കും

news image
Nov 24, 2026, 1:34 pm GMT+0000 payyolionline.in

പാലക്കാട്: ക്ലാസ് മുറിയിൽ സഹപാഠിയ്ക്ക് നേരെയുണ്ടായ വെടിവെപ്പ് മനഃപൂർവമല്ലെന്ന് പൊലീസ്. കുട്ടി മനപ്പൂർവ്വം വെടിവെച്ചതല്ലെന്നും കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നും പൊലീസ്. കൈക്ക് പരുക്കേറ്റ വിദ്യാർഥി അപകടനില തരണം ചെയ്തു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.

കൂട്ടുകാർക്ക് കാണിക്കാൻ കൊണ്ടുവന്നതിൽ ട്രിഗർ വലിച്ചപ്പോൾ അബദ്ധവശാൽ പൊട്ടിയത്. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തത്. ബാക്കി തിരകൾ തോക്കിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് കുട്ടി സ്കൂളിൽ കൊണ്ടുവന്നതെന്ന് തൃത്താല എസ്ഐ പറ‍ഞ്ഞു. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കും. കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജുവനയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ നാളെ ഹാജരാക്കും.

പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇന്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിക്കുന്ന സമയത്താണ് വിദ്യാർഥി സഹപാഠിക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തത്. മൂന്നാമത്തെ വെടിയുണ്ട വിദ്യാർഥിയുടെ തോളിൽ കൊണ്ടു. സംഭവസമയത്ത് ക്ലാസ് മുറിയിൽ അധ്യാപകർ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe