ഇൻഫ്ലുവൻസർമാരുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ പ്രമോഷൻ; നിയമനടപടി ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ

news image
Nov 24, 2026, 2:04 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇൻഫ്ലുവൻസർമാരുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ പ്രമോഷനിൽ, കടുത്ത നടപടിക്ക് സംസ്‌ഥാന സർക്കാർ. ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയത്. നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ ആവശ്യം. ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം കണ്ടെത്തിയെന്ന പരാതിയ്ക്ക് പിന്നാലെയാണ് നടപടി.

വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയാൻ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കിയിരുന്നു. കർശന നടപടി ഉറപ്പായതോടെ, ഫേസ് ക്രീമിനെ സമൂഹമാധ്യമങ്ങളിൽ പ്രമോട്ട് ചെയ്ത ഇൻഫ്ലുവൻസർമാർ ക്ഷമ പറഞ്ഞ് രംഗത്ത് വരികയാണ്. ഗുരുതര പരാതികൾ ഉയർന്നതോടെ വ്യാജന്മാർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സർക്കാർ. കോഴിക്കോട് സീനിയർ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയെ കാണും. പെൺകുട്ടി ഉപയോഗിച്ച ഫേസ് ക്രീമിൻറെ സാമ്പിളുകൾ ശേഖരിക്കും. ആശുപത്രിയിൽ നിന്ന് ഇതിനോടകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദറിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.

എഫ് ട്യൂൺ ഉൾപ്പെടെയുളള വ്യാജ ക്രീമുകൾക്കെതിരെയും ഇവ പ്രമോട്ട് ചെയ്തവർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം കൂടുതൽ ശക്തമാകുകയാണ്. 18കാരിയുടെ പരാതിയിൽ എഫ് ട്യൂൺ നിർമ്മാതാക്കൾക്കെതിരായ അന്വേഷണം തുടരുകയാണ്.കമ്പനിയുടെ പേര് വെളിപ്പെടുത്താതെയാണ് എഫ് ട്യൂൺ വിപണിയിലേക്കെത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് വകുപ്പുകൾ ചുമത്തിയാണ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe