രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടിസ്

news image
Nov 11, 2026, 8:28 am GMT+0000 payyolionline.in

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്രീലേഖയ്ക്ക് നോട്ടിസ്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് നോട്ടിസ്. കേസ് ഡിസംബർ 2ന് പരിഗണിക്കും. രാഹുൽ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ ശ്രീലേഖക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പുനലൂർ പൊലീസാണ് കേസെടുത്തത്. BNS 192 വകുപ്പ് ചുമത്തിയായിരുന്നു കേസ്. ആർ ശ്രീലേഖ സമൂഹത്തിൽ ലഹളക്കുള്ള ശ്രമം നടത്തിയെന്നാണ് എഫ്‌ഐആർ. പുനലൂരിൽ നടന്ന ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുലിനെതിരെ ശ്രീലേഖയുടെ വിവാദ പരാമർശം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള രാഹുൽഗാന്ധിയുടെ സമരത്തെ മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമായി ഉപമിച്ചായിരുന്നു അധിക്ഷേപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe