മൂടാടി: മൂടാടി ഉരുപുണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാമാസ വാവുബലിയോട് അനുബന്ധിച്ച് ആയിരങ്ങൾ പിതൃ തർപ്പണം നടത്തി. ഞായറാഴ്ച പുലർച്ചെ നാലുമണി മുതൽ ആരംഭിച്ച ചടങ്ങിൽ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 5000രത്തിലധികം പേർ പിതൃതർപ്പണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. സ്ഥാനിയരായ മുരളീധരൻ നമ്പീശൻ, ഗോവിന്ദൻ നമ്പീശൻ, ശങ്കരനാരായണൻ നമ്പീശൻ, സിപി കുമാരൻ,വേണു നായർ, ബൈജു മലയിൽ താഴെ, മനോജ് നടുപ്പാളി എന്നിവർ പിതൃതർപ്പണത്തിന് കാർമികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി പ്രവർത്തകർ, മാതൃസമിതി എന്നിവരുടെയും പോലീസ്,കോസ്റ്റൽ പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്നിവയുടെയും ശക്തമായ ഏകോപനത്തിലാണ് ചടങ്ങുകൾ പൂർത്തീകരിച്ചത്. എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ട്രസ്റ്റ് ബോർഡ് ചെയർമാൻ വാസു മാസ്റ്റർ, അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഉരുപുണ്യകാവിൽ പിതൃതർപ്പണം നടത്തി ആയിരങ്ങൾ
Nov 9, 2026, 11:42 am GMT+0000
payyolionline.in
സി.എസ്.പി കൊയിലാണ്ടി നിയോജകമണ്ഡലം കൺവെൻഷൻ ശ്രദ്ധേയമായി
കോഴിത്തീറ്റ വില വർധനവ് തിരിച്ചടിയായി: കോഴിമുട്ടയ്ക്ക് വിലക്കയറ്റം; ചില്ലറ വിപ ..
