വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

news image
Nov 5, 2026, 4:23 am GMT+0000 payyolionline.in

വടകര: വടകരയിൽ സ്‌കൂൾ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഒരാൾക്കാണ് പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. മേപ്പയിൽ എസ്.ബി. സ്‌കൂളിൽ വെള്ളിയാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് വിദ്യാർഥികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

എന്നാൽ രോഗബാധയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്‌കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe