ദില്ലി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി. അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.
കാലടി സംസ്കൃത സർവ്വകലാശാല സസ്പെൻഡ് ചെയ്ത വിദ്യാര്‍ത്ഥികൾക്ക് വൻ തിരിച്ചടി. പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ഹൈക്കോടതി ഡിവഷൻ ബെഞ്ച് റദ്ദാക്കി. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്‍ദേശിക്കാൻ കോടതികൾക്ക് ആവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതി നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
