പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വടകര സ്വദേശിയായ പ്രതിയുടെജാമ്യം റദ്ദാക്കി കോടതി

news image
Oct 24, 2026, 2:03 pm GMT+0000 payyolionline.in

കൊയിലാണ്ടി: പയ്യോളി പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തു. വടകര സ്വദേശി റഫീക്കിന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്. കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടേതാണ് വിധി.

കൊയിലാണ്ടി സി ഐ,ആർ പ്രശാന്ത് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കുകയായിരുന്നു. പ്രതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തുമാസം മുമ്പാണ് അബ്ദുൽ റഫീഖിനെതിരെ പോക്‌സോ കേസെടുത്ത് പയ്യോളി പോലിസ് അന്വേഷണം ആരംഭിച്ചത്.

കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ ഇയാൾ പെൺകുട്ടിയെ വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടുവർഷത്തോളമാണ് ഇയാൾ കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയത്. പ്രതിയായ റഫീഖ് അറസ്റ്റിലാവാതെ ജാമ്യത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലിസ് സ്റ്റേഷനിലും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe