കൊല്ലത്ത് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം; നാല് പേർ പിടിയിൽ

news image
Oct 24, 2026, 5:54 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളുമാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികൾ പിടിയിലായി. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരാണ് പിടിയിലായത്. പളളിത്തോട്ടം സ്റ്റേഷൻ കഴിഞ്ഞ ദിവസമാണ് പോർട്ടിന്റെ കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റിയത്. പഴയ കെട്ടിടം പ്രവർത്തിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന വസ്തുക്കൾ പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. അവയാണ് മോഷ്ടിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe