അയനിക്കാട്  ഗ്രാമീണ കലാവേദിയുടെ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു

news image
Oct 23, 2026, 5:15 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ഗ്രാമീണ കലാവേദിയുടേയും സകലകല നൃത്തവിദ്യാലയത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അയനിക്കാട് ഗ്രാമീണ കലാവേദിയിൽ ആരംഭിക്കുന്ന നൃത്ത പരിശീലനം ബഹു: പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി. എൻ.സാഹിറ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ.കെ ബീന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യാഥിതികളായി പ്രശസ്ത നാടക സംവിധായകൻ പൗർണ്ണമി ശങ്കർ, പ്രശസ്ത ഗായകൻ താജ്ജുദ്ദീൻ വടകര എന്നിവർ പങ്കടുത്തു. കൗൺസിലർ മജിഷ സുജു, വി.പി നാണുമാസ്റ്റർ, രാജൻ കൊളാവിപാലം, പി.ടി.വി രാജീവൻ, അഷ്റഫ് പുഴക്കര, പ്രശോഭ് മേലടി, പരം ജ്യോതി, പി.പി ദിനേശ് ബാബു, പി.ടി സുനിൽകുമാർ, പി.കെ രഞ്ജിത്ത്, ശരണ്യ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമീണ കലാവേദി പ്രസിഡന്റ്  കെ.ടി കേളപ്പൻ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe