താമരശ്ശേരിയില്‍ വീടുകൾക്ക് സമീപം വീണ്ടും നഗ്നനായെത്തി യുവാവ്; നാട്ടുകാർ ആശങ്കയിൽ

news image
Oct 21, 2026, 4:21 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം വീണ്ടും നഗ്നനായെത്തി യുവാവ്. മുൻപ് രണ്ടു തവണ ഇതേ പ്രദേശത്ത് നഗ്നനായി യുവാവിനെ കണ്ടിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വരികയും ഈ ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. എങ്കിലും ആളെ പിടികൂടിയിരുന്നില്ല, ഇതിനിടെയാണ് വീണ്ടും യുവാവെത്തിയത്.

​പൊലീസ് സ്‌റ്റേഷന് മുൻവശത്തായി ഒതയോത്ത് ഭാഗത്താണ് സ്‌ഥിരമായി യുവാവ് എത്തുന്നത്. ഇന്നലെ പുലർച്ചെ വീടുകൾക്ക് പിന്നിൽ നഗ്നനായി എത്തിയ യുവാവ് ജനലിലൂടെ അകത്തേക്ക് നോക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് ‌സ്റ്റേഷനിൽ നിന്നും വെറും 50 മീറ്ററിൽ താഴെ മാത്രം അകലെയാണ് ഈ പ്രദേശം. മുൻപും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടും പൊലീസിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

​രണ്ടു മാസം മുൻപ് പുലർച്ചെ വീടുകൾക്ക് സമീപം നഗ്നനായി എത്തിയ യുവാവ് വീടിൻ്റെ പിൻവശത്തുകൂടി ജനലിലൂടെ ഒളിഞ്ഞുനോക്കുകയും, തുടർന്ന് മുൻവശത്തെത്തി കോളിങ് ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe